മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്ത്. സമരത്തെ ഡിവൈഎഫ്‌ഐ കൈയ്യൂക്ക് കൊണ്ട് നേരിടുകയാണ്.ഗുണ്ടകളെ പിണറായി വിജയന്റെ വാഹനത്തിന് അകമ്പടി കൊണ്ട് പോവുകയാണ്.നവകേരള സദസിന്റെ സംരക്ഷണ ചുമതല ഗുണ്ടകളെ ഏല്‍പ്പിച്ചോയെന്നും അദ്ദേഹം ചോദിച്ചു. ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമായിരുന്നു. അത് സമരമാര്‍ഗം അല്ല.അത് ജനാധിപത്യ രീതി അല്ല.കേസില്‍ അറസ്റ്റില്‍ ആയ സഹപ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.അവര്‍ക്ക് നിയമ സഹായം നല്‍കും.ഷൂ എറിഞ്ഞത്തിന്റെ പേരില്‍ അവരെ ഒറ്റപ്പെടുത്തില്ല.സംസ്ഥാന വ്യാപകമായി അത്തരം സമരം ഉണ്ടാകില്ല.നവകേരള സദസ്സിനും അക്രമത്തിനും എതിരെ സമരം ശക്തമായി തുടരും.ആഭാസ യാത്ര ആണ് പിണറായി വിജയന്‍ നടത്തുന്നത്.മുഖ്യമന്ത്രിയുടേത് വെല്ലുവിളിയാണ്.വെല്ലുവിളി കൊണ്ട് സമരം ഇല്ലാതാക്കാന്‍ കഴിയില്ലെന്നുംഅദ്ദേഹം പറഞ്ഞു.ഇന്നലെ.പെരുമ്പാവൂരില്‍ നവകേരള സദസിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 4 കെ.എസ്.യു പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓടക്കാലില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ഷൂ എറിഞ്ഞ 4 കെ.എസ് യു പ്രവര്‍ത്തരെയാണ് കോടതിയില്‍ ഹാജരാക്കുക. സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 20 യൂത്ത് കോണ്‍ഗ്രസ് – കെ എസ് യു പ്രവര്‍ത്തകരില്‍ 16 പേരെ ഇന്നലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ഇന്ന് എറണാകുളം ജില്ലയിലെ 7 നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.