കൊച്ചി: ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച ഹർജി ഹെെക്കോടതി ഇന്ന് പരിഗണിക്കും. സ്വമേധയായാണ് ഹൈക്കോടതി ഹർജി സ്വീകരിച്ചത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ശബരിമലയിൽ വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമോ എന്ന കാര്യത്തിലും തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച കാര്യങ്ങളിലും എ.ഡി.ജി.പി ഇന്ന് മറുപടി നൽകും.
ശബരിമലയിൽ ദർശന സമയം നീട്ടാൻ കഴിയില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്. ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. 12 മണിക്കൂറിലധികമാണ് ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി കാത്ത് നില്‍ക്കേണ്ടി വരുന്നത്. അതേസമയം, ശബരിമല ദര്‍ശനം ഒരു മണിക്കൂര്‍ നീട്ടാന്‍ കഴിഞ്ഞ ദിവസം തീരുമാനമായി. ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.