ബി.ജെ.പിയുടെ തർക്കത്തിന് അവസാനം; ഛത്തീസ്​ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി, രണ്ട് പേർക്ക് ഉപമുഖ്യമന്ത്രി സ്ഥാനം

Jaihind Webdesk
Sunday, December 10, 2023

ബി.ജെ.പിയുടെ തർക്കത്തിനൊടുവില്‍ ഛത്തീസ്ഗഢിന്‍റെ അടുത്ത മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ തിരഞ്ഞെടുത്തു. മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ബി.ജെ.പിയില്‍ മുഖ്യമന്ത്രിയാരാവും എന്നതില്‍ തർക്കം നീണ്ടു നില്‍ക്കുകയായിരുന്നു. അവസാനം ബി.ജെ.പിയുടെ തർക്കത്തിന് ഒരു സംസ്ഥാനത്ത് മാത്രം വിരാമം ആയിരിക്കുകയാണ്.   മുതിര്‍ന്ന ആദിവാസി നേതാവായ വിഷ്ണു ദേവ് സായി കുങ്കുരി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. ആദ്യ മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു. നാല് തവണ ലോക്സഭാംഗമായി. കേന്ദ്ര നിരീക്ഷകരായ അര്‍ജുന്‍ മുണ്ടയും സര്‍ബാനന്ദ സോനോവാളും ദുഷ്യന്ത് കുമാര്‍ ഗൗതവും പാര്‍ട്ടിയുടെ 54 എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിഷ്ണു ദേവ് സായിയുടെ വിജയം. അതേസമയം, സംസ്ഥാനത്ത് രണ്ട് പേർക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് തീരുമാനം.