വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവം: ഡോ. റുവൈസ് അറസ്റ്റില്‍; കുറ്റം തെളിഞ്ഞാല്‍ മെഡിക്കല്‍ ബിരുദം റദ്ദാക്കും

Thursday, December 7, 2023

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തും പിജി വിദ്യാര്‍ത്ഥിയുമായ ഡോ. റുവൈസ് അറസ്റ്റില്‍. അറസ്റ്റിന് പിന്നാലെ റുവൈസിനെ സസ്പെന്‍ഡ് ചെയ്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീധനമോഹം തന്‍റെ ജീവിതം അവസാനിപ്പിച്ചെന്ന് ഷഹ്നയുടെ ആത്മഹത്യ കുറിപ്പില്‍ കുറിച്ചിരുന്നു. അതേസമയം മരണത്തലേന്ന് ഷഹന റുവൈസിന് അയച്ച സന്ദേശങ്ങള്‍ പ്രതി ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തു. ഇത് വീണ്ടെടുക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.  റുവൈസ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഡിഗ്രി റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല.