കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാവില്ല; നീക്കം നവകേരള സദസിന്‍റെ പശ്ചാത്തലത്തില്‍

Jaihind Webdesk
Tuesday, December 5, 2023

 

തൃശൂർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സിപിഎം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാ​ജ​രാ​കി​ല്ല. ഇ​ക്കാ​ര്യം ഇ.​ഡി​യെ അ​റി​യി​ച്ചു. ഏ​ഴി​ന് ശേ​ഷം ഹാ​ജ​രാ​കാ​ൻ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന വ​ർ​ഗീ​സി​ന്‍റെ അ​പേ​ക്ഷ ഇഡി അ​നു​വ​ദി​ച്ചു.

നേരത്തെ രണ്ടു തവണ എം.എം. വർഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ന​വം​ബ​ർ 24-നും ​ഡി​സം​ബ​ർ ഒ​ന്നി​നുമാണ് വർഗീസിനെ ചോദ്യം ചെയ്തത്. അ​വ​ധി അ​പേ​ക്ഷ നി​ര​സി​ച്ച് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​പ്പോ​ഴാ​യി​രു​ന്നു ര​ണ്ട് ത​വ​ണ​യും അദ്ദേഹം ഹാ​ജ​രാ​യ​ത്. ചോ​ദ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ പൂ​ർ​ണ്ണ​മാ​യി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ പൂ​ർ​ണ്ണ​മ​ല്ലെ​ന്നും അ​റി​യി​ച്ചാ​ണ് മൂ​ന്നാം ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​ന് ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​നു​ള്ള ഇഡി​യു​ടെ നി​ർ​ദേ​ശം.

ജി​ല്ല​യി​ൽ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന ഡിസംബർ 7 വ​രെ​യാ​ണ് സിപിഎം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് അ​വ​ധി ചോ​ദി​ച്ച​ത്. ന​വ​കേ​ര​ള സ​ദ​സു​മാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ജി​ല്ല​യി​ലു​ണ്ടാ​യി​രി​ക്കെ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.ഡി​ക്ക് മു​ന്നി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​രി​ക്കേ​ണ്ടി വ​രു​മോ​യെ​ന്ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. ഈ സാഹചര്യത്തിലാണ് ഡിസംബർ 7 ന് ശേഷം ഹാജരാകാമെന്ന് കാട്ടി അപേക്ഷ നല്‍കിയത്. ഏ​ഴി​ന് ശേ​ഷ​മു​ള്ള ദി​വ​സം പി​ന്നീ​ട് ഇ​ഡി അ​റി​യി​ക്കും.

ക​രു​വ​ന്നൂ​ർ വ്യാ​ജ ലോ​ണു​ക​ളി​ൽ കമ്മീ​ഷ​ൻ വാ​ങ്ങു​ന്ന​തി​നാ​യി പാ​ർ​ട്ടി​ക്ക് ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി പാ​ർ​ട്ടി സ​ബ് ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്ന​തു​മ​ട​ക്കം മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല സെ​ക്ര​ട്ട​റി​യി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​യ​ത്. ര​ണ്ട് അ​ക്കൗ​ണ്ടു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​മു​യ​ർ​ന്ന​തോ​ടെ അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണ​മെ​ല്ലാം പി​ൻ​വ​ലി​ച്ച് കാ​ലി​യാ​ക്കി​യെ​ന്നു​മാ​ണ് ഇഡി പ​റ​യു​ന്ന​ത്.