ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ ഫലം സംശയാസ്പദമെന്ന് മായാവതി പറഞ്ഞു. ഇത്തരമൊരു ഫലം വിശ്വസിക്കാൻ സാധാരണക്കാരായ വോട്ടർമാർക്ക് പാടാണെന്നും മായാവതി ആരോപിച്ചു.
അതേസമയം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച ചെയ്യാന്‍ പാർട്ടിയുടെ ഒരു യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മായാവതി പറഞ്ഞു. ഡിസംബർ 10ന് ലഖ്നൗവിലാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലും ശക്തമായ മത്സരമാണ് നടന്നത്. ബി എസ്പിയുടെ മുഴുവൻ സംഘടനാ സംവിധാനവും ഒത്തൊരുമിച്ച് പ്രവർത്തിച്ചിരുന്നു. എന്നാൽ അത്തരമൊരു ഫലമല്ല പുറത്തുവന്നതെന്നും മായാവതി എക്സിൽ കുറിച്ചു.