മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റിന്‍ സഹോദരന്മാരടക്കം 12 പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു

Jaihind Webdesk
Monday, December 4, 2023


മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം നല്‍കി. സുല്‍ത്താന്‍ ബത്തേരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 84,600 പേജുകളാണ് കുറ്റപത്രത്തിനുള്ളത്. അനുബന്ധ കുറ്റപത്രം കൂടി നല്‍കും. കുറ്റപത്രത്തില്‍ 12 പ്രതികളാണുള്ളത്. കുറ്റപത്രത്തില്‍ 420 സാക്ഷികള്‍, 900 രേഖകള്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമക്കല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റോജി അഗസ്റ്റിന്‍,ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റില്‍, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കര്‍, രവി, നാസര്‍, വില്ലേജ് ഓഫീസര്‍ കെകെ അജി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവരാണ് പ്രതികള്‍.