സഹകരണബാങ്കില്‍ ബാധ്യത; കണ്ണൂരില്‍ ക്ഷീരകര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Jaihind Webdesk
Monday, November 27, 2023


കണ്ണൂര്‍ കണിച്ചാറില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സഹകരണ ബാങ്കില്‍ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്ന് ഈ മാസം 18ന് മേല്‍നടപടി നോട്ടീസ് ലഭിച്ചിരുന്നു. ദീര്‍ഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആല്‍ബര്‍ട്ട്.