ഒന്നരമാസം കൊണ്ട് പതിനയ്യായിത്തോളം പേരുടെ ജീവനെടുത്ത യുദ്ധം തല്ക്കാലം അവസാനിപ്പിച്ച് ഇസ്രയേലും ഹമാസും. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി. വൈകിട്ട് പ്രാദേശിക സമയം 4 മണിക്ക് 13 ബന്ദികളെ ഹമാസ് റെഡ്ക്രോസിന് കൈമാറും. 4 ദിവസം കൊണ്ട് 50 ബന്ദികളെ കൈമാറാനാണ് ധാരണ. ഇസ്രയേല്‍ തടവിലാക്കിയിട്ടുള്ള 150 പലസ്തീനികളെയും മോചിപ്പിക്കും. അതിനിടയില്‍ ബന്ദികളാക്കപ്പെട്ട 23 തായ്ലന്റ് പൗരന്മാരെ ഉപാധികളില്ലാതെ മോചിപ്പിക്കാന്‍ ഹമാസ് തീരുമാനിച്ചു.തായ്ലന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇറാന് നടത്തിയ മധ്യസ്ഥ നീക്കത്തിനൊടുവിലാണ് ഈ തീരുമാനം. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ പ്രതിദിനം ദുരിതാശ്വാസമെത്തിക്കുന്ന 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും ഗാസയിലെത്തും.