‘നുണറായി വിജയനെന്ന് വിളിക്കേണ്ടിവരും’; കേരളം കണ്ട ക്രൂരനായ മുഖ്യമന്ത്രിയെന്ന് എം.എം. ഹസന്‍

Tuesday, November 21, 2023

 

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ മർദ്ദന വീരനും ക്രൂരനുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് യുഡിഎഫ് കൺവീനർ എം.എം.  ഹസൻ. സർ സിപിയുടെ പ്രതീകമായി പിണറായി മാറിയിരിക്കുകയാണെന്നും
കറുപ്പ് കണ്ടാൽ വിരണ്ടു ഓടുന്ന മുഖ്യമന്ത്രിയായി പിണറായി അധഃപതിച്ചതായി എം.എം. ഹസൻ കുറ്റപ്പെടുത്തി. നുണപ്രചാരണം നടത്തുന്ന മുഖ്യമന്ത്രിയെ നുണറായി വിജയനെന്ന് വിളിക്കേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.