വിശാഖപട്ടണത്തെ തുറമുഖത്ത് വന്‍ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. 30 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. തീ പടരുന്നത് കണ്ടതും ബോട്ടുകളില്‍ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. ഇതിനാല്‍ ആളപായമില്ല. ഇന്നലെ അര്‍ദ്ധരാത്രിയാണ് ബോട്ടുകള്‍ക്ക് തീപിടിച്ചത്. മദ്യപസംഘം ബോട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് തീ പടര്‍ന്നതെന്നാണ് സംശയം. അതേസമയം സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.