തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട ധൂർത്തിനും സ്പോൺസർഷിപ്പ് പിരിവിനുമെതിരെ സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ തുറന്ന വിമർശനം. സാമ്പത്തിക പ്രതിസന്ധി പല തരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ
ഇടതുപക്ഷ രീതിക്കു ചേരുന്ന നിലയിൽ അല്ല നവ കേരള സദസുകളും അതിന്‍റെ പേരിലുള്ള സ്പോൺസർഷിപ്പ് പിരിവും നടത്തുന്നതെന്ന വിമർശനമാണ് ഉയർന്നത്.
വിവിധ ജില്ലാ ഘടകങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് നവകേരള സദസുമായി ബന്ധപ്പെട്ട ധൂർത്തിനും സ്പോൺസർഷിപ്പ്
പിരിവിനുമെതിരെ സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ കനത്ത വിമർശനമുയർത്തിയത്. സിപിഐയുടെ ഫണ്ട് സമാഹരണത്തിനായി ജനങ്ങളെ സമീപിക്കുമ്പോൾ നവകേരള സദസും കേരളീയവുമായി ബന്ധപ്പെട്ട ധൂർത്തിനെതിരെ
ജനങ്ങളിൽ നിന്ന് കനത്ത വിമർശനമാണ് നേരിടേണ്ടിവരുന്നതെന്ന് ജില്ലാ ഘടകങ്ങൾ ചൂണ്ടിക്കാട്ടി.
പരിപാടിക്കായി സ്പോൺസർഷിപ്പ്’ എന്നു സർക്കാർ വിശദീകരിക്കുന്ന ഈ ബാന്ധവം തന്നെയല്ലേ എക്കാലവും ഇടതുപക്ഷം എതിർക്കുന്ന ‘ചങ്ങാത്ത മുതലാളിത്തം’ എന്ന പരിഹാസവും യോഗത്തിൽ ഉയർന്നു. സാമ്പത്തിക പ്രതിസന്ധി പല തരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ ഇടതുപക്ഷ രീതിക്കു ചേരുന്ന നിലയിൽ അല്ല നവ കേരള സദസുകളും അതിന്‍റെ പേരിൽ സ്പോൺസർഷിപ്പ് പിരിവും നടത്തുന്നതെന്ന ശക്തമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത്.
എല്ലാം സ്പോൺസർഷിപ്പ് ആണെന്നു പറഞ്ഞു ധൂർത്തിനെ ന്യായീകരിക്കുന്നതു ശരിയല്ലെന്ന് നേതാക്കൾ തുറന്നടിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ തന്നെ ധൂർത്തിനു തെളിവാണെന്ന ആക്ഷേപവും ഉയർന്നു. ചികിത്സയിൽ കഴിയുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. കൊട്ടിഘോഷിച്ച് നവകേരള സദസുമായി സർക്കാർ മുന്നോട്ടു പോകുമ്പോഴാണ് മുന്നണിക്കുള്ളില്‍ തന്നെ പരിപാടിക്കെതിരെ വിമർശനം ഉയരുന്നത്.