പിണറായി മോദിയുടെ കേരള പതിപ്പ്; ഇഡി ബിജെപിയുടെ ഇലക്ഷന്‍ ഡിപ്പാർട്ട്മെന്‍റ്: കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Friday, November 10, 2023

 

ആലപ്പുഴ: ഇഡി ബിജെപിയുടെ ഇലക്ഷൻ ഡിപ്പാർട്ട്‌മെന്‍റായി പ്രവർത്തിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ വരും. ഇന്ത്യാ മുന്നണി കോൺഗ്രസിന്‍റെ സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ നരേന്ദ്രമോദിയുടെ കേരള പതിപ്പാണെന്നും കെ.സി. വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. ആലപ്പുഴയിൽ കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.