സോളാർ ഗൂഢാലോചനക്കേസ്; ഗണേഷ് കുമാറും പരാതിക്കാരിയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Jaihind Webdesk
Thursday, November 9, 2023

 

കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ കെ.ബി. ഗണേഷ് കുമാറിന് തിരിച്ചടി. ഗണേഷ് കുമാറും പരാതിക്കാരിയും നേരിട്ട് ഹാജരാകണമെന്ന് കോടതി. ഇന്നും ഗണേഷ് കൊട്ടാരക്കര കോടതിയിൽ ഹാജരായില്ല. അടുത്തമാസം ആറിന് കേസ് പരിഗണിക്കുമ്പോൾ ഇരുവരും നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി.

നേരത്തെ കേസിൽ നിന്നും ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കുവാൻ ഗണേഷ് കുമാറിന് നിർദ്ദേശം നൽകിയെങ്കിലും ഗണേഷ് കുമാറും പരാതിക്കാരിയും അവധി അപേക്ഷ നൽകുകയായിരുന്നു.

സോളാർ കേസുമായി ബന്ധപ്പെട്ട വിവാദ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്ത് ഗൂഢാലോചന നടത്തിയതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് ആണ് കൊട്ടാരക്കര കോടതിയിൽ സ്വകാര്യ അന്യായം നൽകിയിരിക്കുന്നത്.