ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ?ഗേല്‍. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു ഭൂപേഷ് ബാഗേലിന്റെ പ്രതികരണം. മൂന്ന് വര്‍ഷമായി തന്റെ പിന്നാലെ അന്വേഷണ ഏജന്‍സികളുണ്ടെന്നും തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ലെന്നും ഭൂപേഷ് ബാഗേല്‍ വ്യക്തമാക്കി. മോദിയും അമിത് ഷായും കൂടാതെ ഇഡിയും രാഷ്ട്രീയ ജോലി ഏറ്റെടുക്കുന്നുവെന്നും ബാഗേല്‍ വിമര്‍ശിച്ചു. ജാതി സെന്‍സസ് ഛത്തീസ്ഗഡില്‍ മാത്രമല്ല രാജ്യത്ത് ഒട്ടാകെ നടപ്പാക്കണം. സാമൂഹിക പിന്നോക്കാവസ്ഥ പഠിക്കാന്‍ ഇതു വേണം. കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രം നല്കുന്നു. അതേസമയം ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനം കോണ്‍ഗ്രസ് നടപ്പാക്കുന്നു. കൂട്ടായ നേതൃത്വത്തിലാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. ഛത്തീസ്ഗഡിലെ വിജയം കോണ്‍ഗ്രസിന് ലോക്സഭയില്‍ കരുത്തേകുമെന്നും ജനങ്ങള്‍ നല്കുന്ന സ്നേഹം വോട്ടാകുമെന്നും ബാഗേല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇഡി സ്വയം മെനഞ്ഞ തിരക്കഥയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രതിച്ഛായ തകര്‍ത്ത് തെരഞ്ഞെടുപ്പ് വിജയം നേടാമെന്ന് ബിജെപി വ്യാമോഹിക്കേണ്ടെന്നും ഭൂപേഷ് ബാഗേല്‍ വ്യക്തമാക്കി.