കളമശേരി സ്‌ഫോടനത്തില്‍ ദുരൂഹത; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് കുഴപ്പങ്ങളുണ്ടാക്കരുതെന്ന് പ്രതിപക്ഷനേതാവ്

Sunday, October 29, 2023


കളമശേരി സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. ഗൗരവത്തിലുള്ള പോലീസ് അന്വേഷണം നടക്കട്ടെ. പോലീസ് അന്വേഷണത്തിലൂടെ യഥാര്‍ഥ വിവരങ്ങള്‍ പുറത്ത് വരട്ടെ. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് മറ്റ് കുഴപ്പങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ നടത്തരുത്. മറ്റ് വലിയ കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണം. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷണം നടത്തേണ്ടതുമായ വിഷയമാണ് ഇത്. നമ്മുടെ നാട്ടില്‍ സാധാരണ സംഭവിക്കാത്ത കാര്യമാണ്. സ്‌ഫോടനത്തിന് പിന്നിലുള്ള യഥാര്‍ഥ കാരണം പോലീസ് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും സതീശന്‍ പറഞ്ഞു.