അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; ഇടതു സംഘടനാ നേതാവ് കെ. നന്ദകുമാറിനെ പോലീ സ്ചോദ്യം ചെയ്യുന്നു

Wednesday, September 6, 2023

തിരുവനന്തപുരം: അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിലെ പ്രതിയായ ഇടതു സംഘടനാ നേതാവ് കെ. നന്ദകുമാറിനെ പോലീ സ്ചോദ്യം ചെയ്യൽ തുടരുന്നു. പോലിസ് നോട്ടീസ് നൽകിയതിനെ തുടർന്നു പൂജപ്പുര പൊലീസ് സ്റ്റേഷനിൽ
നന്ദകുമാർ ഹാജരായി.  രാഷ്ട്രിയ സ്വാധീനത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം മതി ചോദ്യം ചെയ്യൽ എന്നനിലപാട് സ്വീകരിച്ച പോലീസ് അന്വേഷണം മന്ദഗതിയിലാക്കിയിരുന്നു.

മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ നന്ദകുമാർ നിലവിൽ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റ് ഓഫീസറാണ്. സെക്രട്ടറിയേറ്റ് മുൻ ഉദ്യോഗസ്ഥനായ നന്ദകുമാറിന് സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു മാസം മുമ്പാണ് ഐ.എച്ച്.ആർ.ഡിയിൽ നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ് സി.പി.എം സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായ നന്ദകുമാറിന് നിയമനം നൽകിയതെന്ന ആരോപണം ഉയർന്നിരുന്നു. സർവീസ് ചട്ടം ബാധകമായിരിക്കെയാണ് നന്ദകുമാര്‍ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയത്.