വിവാഹം കഴിഞ്ഞ് 2 മാസം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Sunday, August 27, 2023

തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി രേഷ്മയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.23 വയസ്സായിരുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഈ സമയം ഭർത്താവ് അക്ഷയ് രാജ്  വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരുകയാണ്.