തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. അന്ത്യം 96 ആം വയസ്സിൽ
മിസോറാം ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണറായിരുന്നു. മൂന്നുതവണ മന്ത്രിയായി. ഉമ്മൻചാണ്ടി ചികിത്സയിൽ ആയിരിക്കെ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു. രണ്ട് തവണ എംപിയായി, അഞ്ചുതവണ ആറ്റിങ്ങലിൽ നിന്നും നിയമസഭാംഗം.കോൺഗ്രസ് നേതാവും മുൻ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. അഭിഭാഷക ജോലിയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തുകയും പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതം ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.