തിരുവനന്തപുരം: എംസി റോഡിന് ഉമ്മന്‍ ചാണ്ടി റോഡെന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുകയും ചെയ്ത ഉമ്മന്‍ ചാണ്ടിക്ക് വിലാപയാത്രയില്‍ മലയാളികള്‍ നല്കിയ ഹൃദ്യമായ അനുശോചനം കണ്ടതാണ്. അതുകൊണ്ട് എംസി റോഡിന് ഒസി റോഡെന്ന പേരു നല്‍കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ തവണ യാത്ര ചെയ്യുകയും ആളുകളുമായി സംവദിക്കുകയും ചെയ്ത വഴികളാണത്. അതുകൊണ്ട് തന്നെ കേരളം ഇന്നേ വരെ കാണാത്ത രീതിയിലുള്ള സ്നേഹം എംസി റോഡിലുടനീളം അദ്ദേഹത്തിന്‍റെ അന്ത്യ യാത്രയിലും ജനങ്ങള്‍ നല്‍കി. തിരുവനന്തപുരത്ത് നിന്ന് മൂന്നര മണിക്കൂര്‍ കൊണ്ടെത്താവുന്ന കോട്ടയത്തേക്ക് 27 മണിക്കൂറെടുത്താണ് ഉമ്മന്‍ നചാണ്ടിയെയും വഹിച്ചിള്ള വിലാപ യാത്ര എത്തിച്ചേര്‍ന്നത്. . സമാനതകളില്ലാതെ ആ യാത്ര കേരള ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.