പനിച്ച് വിറച്ച് കേരളം; ആശങ്ക വിതച്ച് വീണ്ടും ഡെങ്കിപ്പനി മരണങ്ങൾ

Sunday, July 2, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വിതച്ച് വീണ്ടും ഡെങ്കിപ്പനി മരണങ്ങൾ. ഇന്നലെ മാത്രം എട്ടുപേരാണ് പനി ബാധിച്ച് മരിച്ചത്. ഇതിൽ രണ്ടുപേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയുമെന്ന് സംശയം. അതേസമയം സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം 12728 ആയി ഉയർന്നു. പകർച്ചപ്പനിക്ക് പുറമേ എലിപ്പനിയും ഡെങ്കിപ്പനിയും ആണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പണിക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രമായി 55 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
അതേസമയം
പനി മരണം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. പക്ഷാഘാതമുണ്ടാക്കുന്ന ഫൈവ് ത്രീ ഡെങ്കിപ്പനി ഉൾപ്പെടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നു എന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്.