എസ്എഫ്ഐ വ്യാജന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും കൂടാരം, പിരിച്ചുവിടണം: രമേശ് ചെന്നിത്തല

Monday, June 19, 2023

തിരുവനന്തപുരം:  വ്യാജന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും കൂടാരമായി മാറിയ എസ്എഫ്ഐ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ വിദ്യാഭ്യാസരംഗത്ത് അരാജകത്വം ഉണ്ടാകുന്ന സംഘടനയായി എസ്എഫ്ഐ മാറി.  പരീക്ഷ എഴുതാതെ എസ്എഫ്ഐ സെക്രട്ടറിമാർ ജയിക്കുന്നു. കോളേജുകളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും എസ്എഫ്ഐ.

സംസ്ഥാനത്തെ കോളേജുകളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ തേർവാഴ്ച നടക്കുകയാണ്. സർവകലാശാലകളിൽ വ്യാജന്മാർ വിലസുന്നു. കേരളത്തിൽ എസ്എഫ്ഐ എന്ന സംഘടന പിരിച്ചുവിടുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിഖിൽ തോമസിനെ കോളേജിൽ പ്രവേശിപ്പിക്കാൻ ശുപാർശ ചെയ്ത ഉന്നത രാഷ്ട്രീയ നേതാവ് ആരാണെന്ന് കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.