സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം; കാസർഗോഡ് ചെറുവത്തൂരില്‍ മധ്യവയസ്കന്‍റെ കീഴ്ച്ചുണ്ട് കടിച്ചെടുത്തു

Jaihind Webdesk
Friday, June 16, 2023

 

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. കാസർഗോഡ് ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്കന്‍റെ കീഴ്ച്ചുണ്ട് കടിച്ചുപറിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.