കെഫോണിലെ ഐഎസ്പി ഹാര്‍ഡുവെയറും സോഫ്റ്റുവെയറും വാങ്ങാനുള്ള ടെണ്ടര്‍ അട്ടിമറിച്ചതിന് പിന്നിലെ രാഷ്ട്രീയ ഇടപെടലും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്തി പരിശോധിക്കണമെന്ന് കെപിസിസി പ്രഡിഡന്റ് കെ സുധാകരന്‍ എംപി.
എഐ ക്യാമറപദ്ധതിയിലെ ആരോപണ വിധേയരായ കമ്പനികളായ എസ്ആര്‍ ഐടിയും പ്രസോഡിയും കെ.ഫോണിലെ ടെണ്ടര്‍ അട്ടിമറിക്ക് പിന്നിലെന്നാണ് വാര്‍ത്തകളിലൂടെ മനസിലാക്കുന്നത്. ഇത് അതീവ ഗുരുതരമായ അട്ടിമറിയാണ്. ഷിനാഷ്യല്‍ ബിഡിൽ സിസ്റ്റ് ടെക്‌നോളജീസ് ഏറ്റവും കുഞ്ഞതുകയ്ക്ക് ടെണ്ടര്‍ സ്വന്തമാക്കിയതാണ് ടെണ്ടര്‍ അട്ടിമറിക്കാന്‍ പ്രേരകമായ ഘടകമെന്നാണ് അറിയാന്‍ സാധിച്ചത്. ഇത് എന്തിന് വേണ്ടിയാണെന്ന് പരിശോധിക്കണം. ഇതേ ടെണ്ടറില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനത്ത് വന്ന റെയില്‍ ടെല്‍ എന്ന കമ്പനി വിവാദ കമ്പനിയായ എസ്ആര്‍ ഐടിയുടെ കേരളത്തിലെ മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറാണ്. ഇവര്‍ക്ക് കരാര്‍ ലഭിച്ചാല്‍ സ്വാഭവികമായും ഉപകരാര്‍ എസ്ആര്‍ ഐടിക്കും ലഭിക്കും. അവർക്ക് ടെൻഡർ ലഭിക്കാതിരുന്നതിനാലണോ കരാർ റദ്ദാക്കിയത് എന്ന് പരിശോധിക്കണം.
സാങ്കേതിക പരിജ്ഞാനവും മുന്‍കാല പ്രവര്‍ത്തനപരിചയവും യോഗ്യതയും ഉണ്ടായിട്ടും ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ടെണ്ടര്‍ സ്വന്തമാക്കിയിട്ടും ദൂരുഹമായ ഇടപെടലിലൂടെ സര്‍ക്കാര്‍ കരാര്‍ തന്നെ റദ്ദാക്കുകയായിരുന്നു. ഭരണപരമായ കാരണമാണ് കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ന്യായീകരണം. ഷിനാന്‍ഷ്യല്‍ ബിഡ് തുറന്ന ശേഷം ഇത്തരം ഒരു അപൂര്‍വ്വ നടപടിക്ക് പ്രേരിപ്പിച്ച അസാധാരണമായ കാരണം എന്തെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുമുണ്ട്. യോഗ്യതയുള്ളതും കുറഞ്ഞ തുകയുള്ളതുമായ കമ്പനി ആയതിനാലല്ലെ സിസ്റ്റ്‌സ ടെക്‌നോളിക്ക് ടെണ്ടര്‍ നല്‍കിയത്. ഇതില്‍ നിന്ന് തന്നെ ടെണ്ടര്‍ നടപടികളിലെ സര്‍ക്കാരിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുകായാണെന്നും ഇതിന് പിന്നില്‍ സാമ്പത്തിക ലാഭമുള്ളതാണോയെന്നും പരിശോധിക്കണം.
1531 കോടി ചെലവാക്കിയ കെ.ഫോണ്‍ പദ്ധതി തന്നെ ഒരു വെള്ളനായായി മാറുകയാണ്. 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പിന്നേടത് 14000 പേര്‍ക്കായി ചുരിക്കി. എന്നാല്‍ ഇതിന്റെ പാതിമാത്രം വീടുകളിലാണ് കേബിള്‍ സ്ഥാപിച്ചതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.