തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷമെത്താന്‍ സാധ്യത. പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കാലവര്‍ഷം വൈകിയാണ് എത്തുന്നത്. കന്യാകുമാരി തീരത്തായുള്ള കാലവർഷം ഇന്ന് കേരളത്തിലെത്തുമെന്നാണ് നേരത്തെ അറിയിപ്പ് ലഭിച്ചത്.
തെക്കന്‍ കേരളത്തിലാണ് ആദ്യ മഴ ലഭ്യമാവുക. കാലവർഷം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ചയോടെ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും. വൈകിയാലും ശക്തമായ മഴയാണ് ലഭ്യമാവാന്‍ പോകുന്നത്. കടലേറ്റത്തിന് ഇടയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം.