തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തില്‍ പ്രിൻസിപ്പൽ ഡോ ജി ജെ ഷൈജുവിനെതിരെ കേരള സർവ്വകലാശാല നടപടി എടുത്തു. പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും മാറ്റിയ ഷൈജു വിനെ അധ്യാപക സ്ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്‍റിനോട് ശുപാർശ ചെയ്തു. ആൾമാറാട്ടം നടത്തിയ വിദ്യാർഥിക്കെതിരെ പൊലീസിൽ പരാതി നൽകുവാനും ഇന്ന് ചേർന്ന സിന്‍റിക്കേറ്റ് യോഗം തീരുമാനിച്ചു.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട വിവാദം സിപിഎമ്മിനും എസ്എഫ്ഐക്കും കേരള സർവകലാശാലയ്ക്കും ഒരുപോലെ അവമതിപ്പ് സൃഷ്ടിച്ചതോടെയാണ് സർവ്വകലാശാല കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇന്ന് ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗം പ്രിൻസിപ്പലിലെ സ്ഥാനത്തുനിന്ന് മാറ്റുവാൻ തീരുമാനിച്ചു. പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും മാറ്റിയ ഡോ ജി ജെ ഷൈജു വിനെ അധ്യാപക സ്ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്‍റിനോട് ശുപാർശ ചെയ്തു. ആൾമാറാട്ടം നടത്തിയ വിദ്യാർഥിക്കെതിരെ പൊലീസിൽ പരാതി നൽകുവാനും ഇന്ന് ചേർന്ന
സിന്‍റിക്കേറ്റ് യോഗം തീരുമാനിച്ചു.
ആൾമാറാട്ട പശ്ചാത്തലത്തിൽ മുഴുവൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ പട്ടികയും റദ്ദാക്കുമെന്നും ലിസ്റ്റ് പരിശോധിച്ച ശേഷം വീണ്ടും പ്രസിദ്ധീകരിക്കുമെന്നും വിസി ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. പ്രിൻസിപ്പലിന്‍റെ പ്രവൃത്തി സർവ്വകലാശാലയ്ക്കു അപമാനമുണ്ടാക്കിയെന്നും ഇദ്ദേഹം സർവകലാശാലയെ മനപ്പൂർവ്വം പറ്റിച്ചെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് താത്കാലികമായി നിർത്തിവയ്ക്കുവാനും
സർവ്വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിൽ നിന്നുള്ള വിവരങ്ങളും പരിശോധിച്ച ശേഷം നടത്തുവാനും
സിൻഡിക്കേറ്റ് തീരുമാനിച്ചു.