കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായി ഗോപു നെയ്യാര്‍ ചുമതലയേറ്റു; എംഎം ഹസന്‍ യോഗം ഉദ്ഘാടനം ചെയ്തു

Wednesday, May 3, 2023

തിരുവനന്തപുരം: കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായി ഗോപു നെയ്യാര്‍ ചുമതലയേറ്റെടുത്തു. ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ ജില്ലാ പ്രസിഡന്‍റ്  സൈതലി കായ്പ്പാടിയാണ് ചുമതല കൈമാറിയത്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗോപുനെയ്യാറിനെ ഷാൾ അണിയിച്ച് എംഎം ഹസന്‍ അനുമോദിച്ചു.

തിരുവനന്തപുരം ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് പാലോട് രവി , കെപിസിസി ജനറല്‍ സെക്രട്ടറി കെപി ശ്രീകുമാര്‍, ടി ശരത്ചന്ദ്രപ്രസാദ് ,എന്‍.ശക്തന്‍, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍ കെ.എസ് ശബരീനാഥന്‍, , ജെ.എസ് അഖില്‍,എസ്.എം ബാലു,സുധീര്‍ഷാ പാലോട്, നബീല്‍ കല്ലമ്പലം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദു കൃഷ്ണന്‍ , ഭാരവാഹികളായ അനന്തകൃഷ്ണന്‍, അരുണ്‍ എസ്. കെ, അനീഷ് ആന്റണി, സനൂജ് കുരുവട്ടൂര്‍, ശരത് ശൈലേശ്വരന്‍, തൗഫീക്ക് രാജന്‍, കൃഷ്ണകാന്ത്, അച്ചു സത്യദാസ്, ആദേശ് സുദര്‍ശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു