തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ദ കേരള സ്‌റ്റോറി സിനിമയിലെ അവകാശവാദം തിരുത്തി നിര്‍മാതാക്കള്‍. കേരളത്തിലെ 32,000 യുവതികള്‍ മതംമാറി ഐ.എസില്‍ ചേര്‍ന്നുവെന്ന ഭാഗം 3 പേര്‍ എന്നാക്കിയാണ് നിര്‍മാതാക്കള്‍ തിരുത്തിയത്. 3 യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് പുതിയ ട്രെയ്‌ലറിന്‍റെ ഡിസ്‌ക്രിപ്ഷന്‍. ട്രെയ്‌ലറിന്‍റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് നിര്‍മാതാക്കള്‍ മാറ്റം വരുത്തിയത്.
വിപുല്‍ അമൃത് ലാല്‍ ഷായുടെ നിര്‍മാണത്തില്‍ സുദീപ്തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 5–നാണ് പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തതിന് പിന്നാലെ വര്‍ഗീയ ധ്രുവീകരണത്തിന് വഴിവയ്ക്കുന്നതും മതസ്പര്‍ദ്ദ വളര്‍ത്തുന്നതുമായ ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിലങ്ങോളമിങ്ങോളമുണ്ടായത്.