മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് – രമേശ് ചെന്നിത്തല

Thursday, December 6, 2018

Ramesh Chennithala

“മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയ ആളിന്റെ തല പരിശോധിക്കണം”

തിരുവനന്തപുരം: മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയ ആളിന്റെ തല പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാരും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ഇത്തരമൊരു സര്‍ക്കുലറോ നടപടികളോ സ്വീകരിച്ചിട്ടില്ല.

ഇത് ഏകാധ്യപത്യ ഭരണത്തിന്റെ നടപടിയായിട്ട് മാത്രമേ കാണാന്‍ കഴിയുള്ളൂ. കേരളം പോലുള്ള ഉയര്‍ന്ന സാക്ഷരതാ ബോധമുള്ള ഒരു സംസ്ഥാനത്ത് ഇത്തരം മാധ്യമ മാരണ സര്‍ക്കുലര്‍ ഇറക്കാന്‍ എങ്ങനെ ഗവണ്‍മെന്റിന് കഴിഞ്ഞു’ എന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ നേതാക്കളെയോ പൊതുസമൂഹത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികളെയൊക്കെ കാണുന്നതിന് പി.ആര്‍.ഡിയുടെ മുന്‍കൂട്ടിയുള്ള അനുവാദം വേണമെന്ന് നിര്‍ദ്ദേശം ഇറക്കിയ ആളിന്റെ തല പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.