തിരുവനന്തപുരം:കേരളത്തിൽ നിലവിലുള്ള മെഡിക്കൽ കോഴ്സുകളിൽ (എംബിബിഎസ്, ബിഡിഎസ്, ബിഎഎം എസ്, ബിച്ച്.എം.സ് ) ഗവണ്മെന്റ് കോളേജുകളിൽ യു ജി സ്റ്റൈപെൻഡ് 23000 – 25000 രൂപയാണ് . എന്നാൽ പ്രൈവറ്റ് – മാനേജ്മന്റ് മെഡിക്കൽ കോളേജുകളിൽ മേൽ പറഞ്ഞ തുകയുടെ 50 % പോലും ലഭിക്കുന്നില്ലെന്ന് കെ.എസ്.യു.
നിലവിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻസി വിദ്യാർത്ഥികൾ ഏറ്റെടുക്കുന്ന ഡ്യൂട്ടിക്ക് സമാനമായ ഡ്യൂട്ടി പ്രൈവറ്റ് മാനേജ്മെന്റ് വിദ്യാർത്ഥികളും നിർവഹിക്കുന്നുണ്ട്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൻ്റെ സർക്കുലറിൽ ഏകീകൃത സ്റ്റൈപ്പൻ്റ് നൽകണം എന്ന് നിർദ്ദേശിച്ചിട്ടുമുണ്ട്. എന്നിട്ടും പല കോളേജുകളിലും അർഹതപ്പെട്ട സ്റ്റൈപ്പന്റ് തുക നിഷേധിക്കപ്പെടുകയാണ്.
ഏകീകൃത സ്റ്റൈപൻ്റ് ഉടൻ നടപ്പാക്കണമെന്നും, വിഷയത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രൈവറ്റ് മാനേജ്മെൻ്റ് വിദ്യാർത്ഥികളുടെ ആശങ്കക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആരോഗ്യ സർവ്വകലാശാലയുടെ ചുമതലയുള്ള കെ.എസ്.യു സംസ്ഥാന കൺവീനർ സാജൻ.വി.എഡിസൺ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കെ.എസ്.യു ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ.എസ്.യു വ്യക്തമാക്കി.