‘ശമ്പളം നല്‍കാന്‍ ഉത്തരവാദിത്വമില്ല’: കെഎസ്ആർടിസിയെ വീണ്ടും കൈയൊഴിഞ്ഞ് സർക്കാർ; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

Jaihind Webdesk
Saturday, April 1, 2023

 

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍‍. ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം. കോര്‍പ്പറേഷൻ കാര്യക്ഷമമാക്കാൻ പരിഷ്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകള്‍ തയാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനാണ് കെഎസ്ആര്‍ടിസി. കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.