തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് അദാനി വിഷയം ഉന്നയിച്ചതു കൊണ്ടെന്ന് എ ഐസിസി വക്താവ് മനീഷ് തിവാരി എംപി. രാഹുലിനെ അയോഗ്യനാക്കിയ നടപടി ധൃതിപിടിച്ചാണെന്നും മനീഷ് തിവാരി കെപിസിസി ആസ്ഥാനത്ത് നടത്തിയ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഹുലിനെ അയോഗ്യനാക്കിയ നീക്കം ഭരണഘടനാ ലംഘനമാണെന്ന് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി പ്രകാരം ക്രമിനൽ മാനനഷ്ടക്കേസ് പരിഗണിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അപ്പീൽ നൽകുന്നതിന് കാലതാമസമുണ്ടായിട്ടില്ല. കോടതി വിധിയും അനുബന്ധിച്ചുള്ള എല്ലാ രേഖകളും തർജ്ജമ ചെയ്ത ശേഷം അപ്പീൽ നൽകുമെന്ന് മനീഷ് തിവാരി വ്യക്തമാക്കി. കോടതികൾക്ക് അധികാരപരിധിയുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രസംഗം നടന്നത് നടന്നത് കോലാറിലാണ് കേസ് പരിഗണിച്ചത് സൂറത്തിലാണ്. ഇതും സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും മനീഷ് തിവാരി കൂട്ടിച്ചേർത്തു.
https://www.facebook.com/JaihindNewsChannel/videos/1315642262499602