തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ പേപ്പറിലും ചുവപ്പിന്റെ “ആധിപത്യം” . ഇന്ന് തുടങ്ങിയ പ്ലസ് വണ്‍ പരീക്ഷ ചോദ്യ പേപ്പറിലാണ് കറുപ്പ് മഷിക്ക് പകരം ചുവപ്പ് മഷി ഉപയോഗിച്ച് ചോദ്യങ്ങള്‍ അച്ചടിച്ചു വന്നിരിക്കുന്നത്. സാധാരണയായി വെള്ള പേപ്പറില്‍ കറുപ്പ് മഷിയിലാണ് അക്ഷരങ്ങള്‍ അച്ചടിക്കുന്നത്. ചോദ്യപേപ്പര്‍ കണ്ട് കുട്ടികളും അധ്യാപകരും ഒരേപോലെ അത്ഭുതപ്പെട്ട അവസ്ഥയിലായിരുന്നു, വെള്ള പേപ്പറില്‍ ചുവപ്പ് നിറത്തിലുള്ള ചോദ്യങ്ങള്‍ കുട്ടികളുടെ കണ്ണിനെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ്. അതുകൊണ്ട് തന്നെ അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടിയതായി ചില കുട്ടികള്‍ പറഞ്ഞു.
അതേസമയം അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചോദ്യം. ഒരേ സമയം രണ്ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ ചോദ്യപേപ്പറുകള്‍ മാറിപ്പോകാതിരിക്കാനാണ് പുതിയ പരീക്ഷണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിന്റെ വിശദീകരണം. എന്നാല്‍ വര്‍ഷങ്ങളായി ഒന്നിലധികം പരീക്ഷകള്‍ ഒന്നിച്ചു വന്ന സമയത്തല്ലാത്ത പുത്തന്‍ പരിഷ്കാരത്തെ എതിര്‍ക്കുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ. ചോദ്യങ്ങലുടെ നിറം മാറ്റിയതിന് ന്യായീകരണം വേണ്ടെന്നാണ് പൊതു അഭിപ്രായം.