കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു

Saturday, January 21, 2023

തിരുവനന്തപുരം : കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് രാജി. ജാതി വിവേചനവും, വിദ്യാർത്ഥി വിരുദ്ധ നിലപാടുകളും സ്വീകരിച്ച ഡയറക്ടർക്കെതിരെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. കഴിഞ്ഞ 2022 ഡിസംബർ 5 മുതലാണ് ഡയറക്ടർക്കെതിരെ വിദ്യാർഥികൾ സമരവുമായി രംഗത്തെത്തിയത്. ഡയറക്ടർ ശങ്കർ മോഹൻ തൽസ്ഥാനത്തുനിന്ന് രാജിവെക്കണം എന്നായിരുന്നു വിദ്യാർത്ഥികൾ സമരത്തിൽ ആവശ്യപ്പെട്ടത്. ഒടുവിൽ ഇന്ന് ഉച്ചയോടെ ശങ്കർ മോഹന്‍ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെക്കുകയായിരുന്നു.

അതേസമയം രാജികത്ത് ചെയർമാൻ നൽകിയെന്ന് ശങ്കർ മോഹൻ അറിയിച്ചു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് രാജിക്ക് കാരണമെന്നും ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കർ മോഹൻ പറഞ്ഞു.