പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും ആന ഇടഞ്ഞോടി

Wednesday, January 18, 2023

തൃശൂര്‍: ഗുരുവായൂർ ദേവസ്വത്തിന്‍റെ പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും ആന ഇടഞ്ഞോടി. സിദ്ധാർത്ഥൻ എന്ന കൊമ്പനാണ് ഇടഞ്ഞോടിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. കെട്ടുതറിയിൽ നിന്നും കുളിപ്പിക്കാന്‍ അഴിക്കുന്നതിനിടയിൽ ഇടഞ്ഞോടുകയായിരുന്നു. ആനക്കോട്ടയില്‍ നിന്നും അര കിലോമീറ്ററോളം ഓടിയ ആന തമ്പുരാന്‍ പടിയില്‍ എത്തിയതോടെ ആനക്കോട്ടയിലെ പാപ്പാന്‍മാരും ജീവനക്കാരും ചേര്‍ന്ന് തളക്കുകയായിരുന്നു.

ആന പൊതുവെ ശാന്തനായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. തളച്ചതിനു ശേഷം ആനയെ തിരികെ ആനക്കോട്ടയിലേയ്ക്ക് കൊണ്ടുപോയി.രണ്ടാഴ്ച്ച മുന്‍പ് വരെ ആന നീരിലായിരുന്നു.