കാര്യവട്ടം ഏകദിനം; മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്; കായികമന്ത്രിയുടെ പ്രസ്താവന ഒഴിഞ്ഞ കസേരകള്‍ക്ക് കാരണം; വിഡി സതീശന്‍

Sunday, January 15, 2023

തിരുവനന്തപുരം: കായികമന്ത്രി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നായിരുന്നു കായികമന്ത്രിയുടെ പ്രസ്താവന. അതുകൊണ്ടു തന്നെ ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗ്രീന്‍ ഫീല്‍ഡില്‍ സെഞ്ച്വറി നേടിയ ഗില്ലിനും,കോഹ്ലിക്കും പ്രതിപക്ഷ നേതാവ് അഭിനന്ദങ്ങള്‍ അറിയിച്ചു.