കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ സംഭവത്തില്‍ ഇന്ന് ഹൈക്കോടതി വിധി പറയും

Thursday, December 15, 2022

തിരുവനന്തപുരം : ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ സംഭവത്തില്‍ ഇന്ന് ഹൈക്കോടതി വിധി പറയും.  ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ ഉന്നയിക്കുന്ന പ്രധാന വാദം.  എന്നാൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നടപടി എടുക്കേണ്ടി വന്നതെന്ന് ഗവർണർ പറയുന്നു.

എന്നാ ഗവർണറുടെ പ്രീതി പിൻവലിക്കൽ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്നും കോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.