‘മുഖ്യമന്ത്രി അദാനിയുടെ ഏജന്‍റായി പ്രവർത്തിക്കുന്നു; വിഴിഞ്ഞത്ത് ഒത്തുതീർപ്പിന് ശ്രമിക്കുന്നില്ല’; രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, December 3, 2022

 

ആലപ്പുഴ: മുഖ്യമന്ത്രി അദാനിയുടെ ഏജന്‍റായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം സമരത്തില്‍ മുഖ്യമന്ത്രി ഒത്തുതീർപ്പിന് ശ്രമിക്കുന്നില്ല. തീവ്രവാദ ആരോപണത്തിലൂടെ സമരത്തെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് കേന്ദ്രസേന വേണമെന്ന ആവശ്യത്തെ സർക്കാർ പിന്തുണച്ചതിനെയും രമേശ് ചെന്നിത്തല വിമർശിച്ചു.