മേയറുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം; മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Thursday, December 1, 2022

 

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ ഇന്നും ശക്തമായ പ്രതിഷേധങ്ങൾ നടന്നു. നഗരസഭാ മന്ദിരത്തിൽ പ്രവേശിച്ച് മേയർക്കെതിരെ പ്രതിഷേധമുയർത്തിയ മൂന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി . ഇതിൽ പ്രതിഷേധിച്ച് മ്യൂസിയം പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ മഹിളാകോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.

 

https://www.facebook.com/JaihindNewsChannel/videos/947666796194511