കണ്ണൂര്‍: കണ്ണൂർ സർവ്വകലാശാല വി സി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ,
വി സി യുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യാ പ്രിയ വർഗീസിന് അസോ. പ്രൊഫസർ നിയമനത്തിന് യോഗ്യത ഇല്ല എന്ന് ഹൈക്കോടതിവിധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
മാർച്ച് വിസിയുടെ വീടിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.