കോഴിക്കോട്: വിദ്യാർഥികളെ പീഡിപ്പിച്ച ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ. അത്തോളി കൊടശ്ശേരി സ്വദേശി അബ്ദുൾ നാസർ (52) ആണ് അറസ്റ്റിലായത്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം അഞ്ചു വിദ്യാർഥികൾ പീഡനത്തിന് ഇരയായതായി പൊലീസ് അറിയിച്ചു. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികൾ അറിയിക്കുന്നത്. ഇയാളെ വൈദ്യപരിശോധനക്കായി ഹാജരാക്കും. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. മൂന്നാഴ്ചകൾക്ക് മുമ്പാണ് ഈ സംഭവം സ്കൂളിൽ നടന്നത്. ഏലത്തൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
നിലവിൽ കോഴിക്കോട് എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.