തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ കയറി തല്ലിച്ചതച്ച് എസ്എഫ്ഐ ഗുണ്ടാ സംഘം. എല്‍ഡിഎഫ് കൗൺസിലറുടെ മകന് വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ലോ അക്കാദമിയിലെ വിദ്യാർത്ഥികള്‍ താമസിക്കുന്ന പേരൂർക്കട അമ്പലമുക്കിലെ ഹോസ്റ്റലില്‍ കയറിയാണ് തല്ലിച്ചതച്ചത്. മർദ്ദനത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മണ്ണടി ലൈനിലെ ഹോസ്റ്റലിലാണ് അതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനേയും സുഹൃത്ത് രാഹുലിനേയും പോലീസ് പിടികൂടി. അതേസമയം എല്‍ഡിഎഫ് കൗൺസിലറുടെ മകന് ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സംഭവം ഒത്തുതീര്‍പ്പാക്കാനാണ് പോലീസ് നീക്കം.
https://www.youtube.com/watch?v=JgTfRvYY33E