തിരുവനന്തപുരം: വൈസ് ചാന്‍സിലർ നിയമനങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ സർക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവർണറെ ചാന്‍സിലർ സ്ഥാനത്തുനിന്ന് നീക്കാന്‍ ഓർഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനം. മന്ത്രിഭാ യോഗത്തിലാണ് ഓർഡിനന്‍സ് ഇറക്കാന്‍ തീരുമാനമായത്. അതേസമയം ഈ ഓർഡിനന്‍സില്‍ ഒപ്പിടേണ്ടതും ഗവർണർ തന്നെയാണ്. നിലവിലെ സാഹചര്യത്തില്‍ ഗവർണർ ഒപ്പിടാന്‍ തയാറാകുമോ എന്നതാണ് ശ്രദ്ധേയമാകുന്നത്.
നിയമ സർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർക്കാർ സർവകലാശാലകളുടേയും ചാൻസിലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം. ഗവർണർക്ക് പകരം ആര് ചാൻസലർ ആകും എന്നതിൽ ചർച്ച നടക്കുകയാണ്. അതേ സമയം സഭ ബിൽ പാസാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടേണ്ടതുണ്ട്.