തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഷോഡോ പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കൊലക്കേസ് പ്രതിയായ പുത്തൻപാലം സ്വദേശി വിഷ്ണു, മെഡിക്കൽ കോളേജിന് സമീപമുള്ള ഫ്രണ്ട്സ് ലോഡ്ജ് ഉടമ ബിനു എന്നിവരെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്.
നിർഭയ ഹോമിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളെ കഴിഞ്ഞദിവസം പോലീസ് എന്ന വ്യാജേന സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൊലപാതക കേസിൽ പ്രതിയായ വിഷ്ണുവാണ് പെൺകുട്ടികളെ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും വാഹനത്തിൽ കയറ്റി ലോഡ്ജിൽ എത്തിച്ചത്. പ്രതികൾക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടികളെ മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കി നിർഭയ ഹോമിലേക്ക് വിടും.