തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക് പോയി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് യാത്ര തിരിച്ചത്. മക്കളായ ചാണ്ടി ഉമ്മൻ, മറിയ, ബെന്നി ബെഹനാൻ എംപി, ജർമ്മൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും അദ്ദേഹത്തോടൊപ്പം യാത്രയിൽ അനുഗമിക്കുന്നുണ്ട്.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജർമ്മനിയിലെ ചാരിറ്റി ക്ലിനിക്കിലേക്കാണ് ചികിത്സയ്ക്കായി പോവുന്നത്. ശസ്ത്രക്രിയ വേണ്ടിവന്നാൽ അതും ചെയ്ത ശേഷമേ മടങ്ങൂ എന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ജർമ്മനിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രികൾക്ക് മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുള്ള ചാരിറ്റി ക്ലിനിക്കിന് 312 വർഷത്തെ പ്രവർത്തന പാരമ്പര്യവുമുണ്ട്. ചികിത്സയ്ക്കുശേഷം ഈ മാസം 17ന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തും.
https://www.youtube.com/watch?v=povwIUycgGQ