മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത 2018ലെ വെള്ളപ്പൊക്കവും പ്രളയവും വെള്ളിത്തിരയിലേയ്ക്ക്. ജൂഡ് ആന്തണി ഒരുക്കുന്ന ചിത്രത്തിന് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്നാണ് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. 2018 ലെ പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മ്മകളും വൈകാരിക പശ്ചാത്തലങ്ങളുമാണ് ചിത്രം പറയുന്നത്.
വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂഡ് ആന്തണി തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ ഗൗതമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി. ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം 777 ചാര്‍ളിയിലൂടെ പ്രശസ്തനായ നോബിന്‍ പോളാണ് സംഗീത സംവിധാനം. പ്രൊഡക്ഷന്‍ ഡിസൈന്‍ -മോഹന്‍ദാസ്. സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ് -വിഷ്ണു ഗോവിന്ദ്. കോസ്റ്റിയൂം ഡിസൈന്‍ -സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍ -ഗോപകുമാര്‍.ജി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടര്‍ -സൈലക്സ് എബ്രഹാം. സ്റ്റില്‍സ് -സിനത് സേവ്യര്‍. വി.എഫ്.എക്സ് -മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്. ടൈറ്റില്‍ ഡിസൈന്‍ -ആന്റണി സ്റ്റീഫന്‍. ഡിസൈന്‍സ് -ഏസ്തെറ്റിക്ക് കുഞ്ഞമ്മ.