കേസ് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കുടുംബത്തിനെ അറിയിച്ചു. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ പ്രൈവറ്റ് സെക്രട്ടറിക്കാണ് കുടുംബം പരാതി നല്‍കിയത്.
അന്വേഷണം കൈമാറണമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ കാണാന്‍ കുടുംബം സെക്രട്ടറിയേറ്റില്‍ എത്തിയത്. അന്വേഷണം കൈമാറിയാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കുടുംബം പറഞ്ഞു. ഷാരോണിന്റെ അമ്മയും അമ്മാവനുമാണ് സെക്രട്ടറിയേറ്റില്‍ എത്തിയത്.
കേസുമായി ബന്ധപ്പെട്ട് 90% സംഭവങ്ങളും തമിഴ്നാട്ടില്‍ നടന്നതിനാലാണ് തമിഴ്നാട്ടിലേക്ക് കേസ് കൈമാറണമെന്ന നിയമോപദേശം ലഭിച്ചത്. ഇതില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്നെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു ഉറപ്പു വാങ്ങിയിരിക്കുകയാണ്.