പീഡനക്കേസിലെ പരാതികാരിയെ മര്‍ദിച്ചെന്ന ആരോപണ കേസിലും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യം. അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് മര്‍ദിച്ചു എന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് . തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് .
ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം, ഈ മാസം 10 നും 11 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം, രാജ്യമോ, സംസ്ഥാനമോ വിട്ടു പോകരുത് എന്നിവയാണ് ഉപാധികള്‍.
പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫീസില്‍ എത്തിച്ച് മര്‍ദിച്ചത് എല്‍ദോസ് ആണെന്നും ഇത് അഭിഭാഷകര്‍ കണ്ടുനിന്നെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. നേരത്തെ ബലാത്സംഗക്കേസിലും എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.