മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്റെ ഡ്രൈവര്‍ തസ്തികയില്‍ നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസാണ് അറിയിച്ചത്. കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയതും മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ആക്രമിച്ചതും
സന്തോഷായിരുന്നു. മലയിന്‍കീഴ് മഞ്ചയില്‍ സ്വദേശിയാണ് സന്തോഷ് കുമാര്‍. അതിക്രമിച്ച് കയറല്‍, മോഷണ ശ്രമം എന്നിവ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നാലെ മ്യൂസിയത്ത് ലൈംഗികാതിക്രം നടത്തിയതും ഇയാളാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ മ്യൂസിയം കേസിലും സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, റിമാന്‍ഡ് ചെയ്തു.
അതേ സമയം പ്രതി സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്. തിരുവനന്തപുരത്തു തന്നെ മറ്റൊരു സ്ത്രീയെ കടന്നുപിടിച്ച കേസിലും പ്രതിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്നാണ് ഇയാള്‍ക്കെതിരെ വന്ന പുതിയ പരാതി. അന്ന് ഇയാളെ പിടികൂടാനായില്ല. സന്തോഷ് അറസ്റ്റിലായതോടെ പെണ്‍കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.