ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്ത് താമസ വിസയുള്ള വിദേശികള്‍ക്ക് ഇനി ഒമാനിലേക്ക് യാത്ര ചെയ്യാം. ഇതിനായി ഒമാന്റെ പ്രത്യേക വിസ ആവശ്യമില്ല. കൊമേഴ്സ്യല്‍ പ്രൊഫഷന് എന്ന വിഭാഗത്തില്‍ വിസയുള്ളവര്‍ക്കാണ് ഈ ആനൂകൂല്യം ലഭിക്കുക. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹറിന്‍ എന്നീ അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ താമസ വിസയുള്ളവര്‍ക്ക് ഇനി ഒമാനിലേക്ക് പോകാന്‍ പ്രത്യേക വിസ ആവശ്യമില്ല. ഇപ്രകാരം ഒമാനിലേക്കുള്ള യാത്ര കൂടുതല്‍ ലളിതമാക്കിയെന്ന് ഒമാന്‍ അധികൃതര്‍ വ്യക്തമാക്കി. കൊമേഴ്സ്യല്‍ പ്രൊഫഷന് എന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന താമസ വിസയുള്ളവര്‍ക്കാണ് ഈ ആനൂകൂല്യം. ഇപ്രകാരം ഏതു ജിസിസി വിസയുള്ള വിദേശികള്‍ക്കും ഇനി ഏത് രാജ്യത്തുനിന്നും ഒമാനിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വന്നിറങ്ങാം. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്കി.
പുതിയ സര്‍ക്കുലര്‍ പ്രകാരം നാട്ടില്‍ നിന്നു വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭ്യമാകും. നേരത്തെ ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്നും വരുന്നവര്‍ക്ക് മാത്രമേ ഇപ്രകാരം വന്നിറങ്ങാന്‍ വിസ അനുവദിച്ചിരുന്നുള്ളൂ. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ഇതുവഴി ഒമാന്റെ ടൂറിസം-നിക്ഷേപ രംഗങ്ങളില്‍ ഇത് പുത്തന്‍ ഉണര്‍വ് കൊണ്ടുവരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.